എസ്.എം.എസ് വോട്ടിംഗിലൂടെ മലയാളികള്‍ തെരഞ്ഞെടുത്ത സപ്താത്ഭുതങ്ങള്‍..
കെട്ടിക്കൊണ്ടു വന്ന നാലു ഭാര്യമാര്‍ക്കും തനിക്കും വേണ്ടി ബാപ്പുഹാജി പണികഴിപ്പിച്ച നാലുകെട്ട്. പേര്‍ഷ്യന്‍ കേരള വാസ്തുവിദ്യകളുടെ സമന്വയം.
ആകെയുള്ള 3 സെന്റ് സ്ഥലം നാലു മൊബൈല്‍കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കി, അവിടെ അവര്‍ സ്ഥാപിച്ച മൊബൈല്‍ ടവറുകളും അവയ്ക്കിടയില്‍ കഞ്ഞിരാമേട്ടന്‍ തനിക്കു താമസിക്കാന്‍ തീര്‍ത്ത ഏറുമാടവും. പരമ്പരാഗത പാര്‍പ്പിടസംസ്കാരവും ആധുനികസാങ്കേതികതയും സമ്മേളിക്കുന്ന ഈ ദൃശ്യം ഈഫല്‍ടവറിനേക്കാള്‍ മനോഹരം
വെറും 10 ചാക്ക് സിമന്റും വേണ്ടതിന്റെ പത്തിലൊന്നു മാത്രം കമ്പിയും ബാക്കി മുഴുവന്‍ മണലും കൊണ്ട് നിര്‍മ്മിച്ച ഈ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. (പൊളിഞ്ഞുവീഴാത്ത കാലത്തോളം)
പിറന്നു വീഴുന്നവരെല്ലാം ആള്‍ദൈവങ്ങളായി മാറുന്ന തറവാട്. ഈ വീടിന്റെ ഉപഗ്രഹചിത്രങ്ങളില്‍ ഇതിനു ചുറ്റും സവിശേഷമായ ഒരു ‘ഓറ’ ദൃശ്യമാണ്.



മാത്തച്ചന് മുതലാളിയുടെ മൂന്നാറിലെ ‘വളരുന്ന‘ ഹോട്ടല്‍
ഇതില്‍ മഹാത്ഭുതം ഏതെന്ന് നിങ്ങള്‍ തീരുമാനിക്കുക!
43 comments:
Imaginative.
kalakki.
സീരിയസ് ആണെന്ന് കരുതി വായിച്ച് വന്നതാ. കിടു.
പ്രകാശം പരത്തുന്ന അത്ഭുതങ്ങള്‍ !!!!!!!!!!!!!
മൊത്തം കണ്‍ഫ്യൂഷനായി. എന്തോരം അദ്ഭുതങ്ങളാ :)
അതു കലക്കി!!!!! ഇതിനിരിക്കട്ടെ ഒരു തൂവല്‍ ;)
ഏതിന് മാര്‍ക്കിടും?? എല്ലാം നന്നായിട്ടുണ്ട്....
അടിപൊളി, NDTV, ASIANET നടത്തിയതു പോലെ വോട്ടിങ്ങിനുള്ള സംവിധാനവും കൂടി ഫിറ്റ് ചെയ്യാമായിരിന്നു. എന്റെ വോട്ട് ടവര്‍ ഹൗസിനു
എല്ലാം കിടു..ഏതിനു മാര്‍ക്കിടണമെന്ന് ശരിക്കും കണ്ഫൂഷ്യന്..എന്നാലും ആ ജോണിക്കുട്ടി പാലസ്..ഒരു ഗള്‍ഫ് പ്രവാസിയെന്ന നിലയില്‍ എന്നെ സ്വാധീനിക്കുന്നു...
കുഞ്ഞിരാമേട്ടന്റെ ടവര്‍ ഹൌസും നേര്‍ക്കാഴ്ചതന്നെ..
moovaanden maavinu aaraa chaar paniyoo?
വളരെ നന്നായിട്ടുണ്ട്..
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനൽ , അവർ നടത്തിയ സപ്താത്ഭുത തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച ഉടനെ തന്നെ വന്ന ഈ പോസ്റ്റ് തികച്ചും സന്ദർഭോചിതമായി
കൊള്ളാല്ലോ മാഷേ... :)
Great
തകര്‍പ്പന്‍!!!
ഇതു ശ്രദ്ധയില്‍ പെടുത്തിയ കുഞ്ഞന്‍ ചേട്ടന് നന്ദി.
:)
ഏതിന് മാർക്കിടും. എല്ലാം ഒന്നിനൊന്നു മെച്ചം. റിയാലിറ്റി സ്റ്റൈലിലാണെങ്കിൽ, മക്കളെ !!! കലക്കിട്ടോ.
എല്ലാം ഒന്നിനൊന്നു മെച്ചം..
എന്റമ്മോ ചിരിച്ചു ചിരിച്ചൊരു വഴിക്കായേ.... :-)
എല്ലാം കൊള്ളാം
ഒരു പ്രവാസി പ്രയാസി ആയതിനാല്‍ (ആ പ്രയാസിയല്ല ) എനിക്കേറ്റവും മഹത്തരമായി തോന്നിയത് ജോണിക്കുട്ടിസ് പാലസ് തന്നെ.
നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക്
അഭിനന്ദനങ്ങള്‍
ഈ സപ്താത്ഭുതങ്ങള്‍ കുറേ ചിരിപ്പിച്ചല്ലോ.നല്ല ഭാവന.
ഹഹഹ...ബലേ ഭേഷ്! എല്ലാം ഒന്നിനൊന്ന് അത്ഭുതാവഹം!
നന്നായി, തികച്ചും ശക്തമായ അമ്പുകൾ
ആശംസകൾ
നല്ല ആശയം;നല്ല ഭാവന
ചിരിപ്പിച്ചു എല്ലാം..
എന്റെ മാര്‍ക്ക് ആ ടവര്‍ ഹൌസിനു തന്നെ
സുസൂപ്പര്ട്ടാ
-സുല്‍
എന്റെ വോട്ട് മാത്തച്ചന് മുതലാളിയുടെ മൂന്നാറിലെ ‘വളരുന്ന‘ ഹോട്ടലിനു തന്നെ...
‘സംഗതി’ കലക്കി കുട്ടാ... :)
:-))
ഒന്നാന്തരം! എനിക്കുമിഷ്ടം ജോണിക്കുട്ടീടെ കൊട്ടാരം തന്നെ.
സാധാരണയായി ബ്ലോഗ് വായിക്കാറുണ്ടെങ്കിലും കമന്റ് ഇടാൻ മടിക്കുന്ന ഒരു അലസനാണു ഞാൻ. എന്നാൽ ഈ കാർട്ടൂണിനൊരു കമന്റിടാതെ പോകാൻ പറ്റുന്നില്ല. മിതമായ ഭാഷയിൽ പറഞ്ഞാൽ" സൂപ്പർബ്ബ്". എന്റെ വോട്ട് എല്ലാവർക്കും ഓരോന്ന്. ഏതാണു കൂടുതൽ മെച്ചമെന്നു തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. ചക്കരയുടെ അകത്തിനാണോ പുറത്തിനാണോ കൂടുതൽ മധുരമെന്നു തെരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്തു പറയും? സന്ദർഭത്തിനൊത്ത വര.പ്രകാശിനു അഭിനന്ദനങ്ങൾ !
kidu
നന്ദി....എല്ലാവര്ക്കും......
വളരുന്ന ഹോട്ടലും ചാത്തങ്കര തറവാടും ഒപ്പത്തിനൊപ്പം...
ഞാനിത് വരെ കണ്ടിട്ടുള്ള കാര്‍ട്ടൂണുകളില്‍ ഏറ്റവും കിടിലന്‍ എന്ന് പറഞ്ഞാലും അധികമാവില്ല. എനിക്ക് മെയിലില്‍ ഫോര്‍വേഡ് കിട്ടിയതാണ് - ഏതെങ്കിലും ബ്ലോഗിന്റെ പ്രിന്റ് സ്ക്രീന്‍ ആകുമെന്ന് തോന്നിയതിനാല്‍ ടൈറ്റില്‍ വച്ച് സെര്‍ച്ച് ചെയ്ത് എത്തിയതാണിവിടെ...
ഞാന്‍ വരിക്കാരനായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
super..........................................
:)
താങ്കളുടെ ഈ കാറ്ട്ടൂണ് ഈമെയില്‍ ഫോറ്വേഡായി കിടന്ന് കറങ്ങുന്നുണ്ട്, അതും www.malayalamfun.com എന്ന stamp സഹിതം!
സൂപ്പര്‍..
എനിക്കും കിട്ടി ഈ പോസ്റ്റ്ന്റെ ഒരു മെയില്‍, അതില്‍ അയച്ചയാള്‍ അയാളുടെ സൃഷ്ടിപോലെയാണ് മെയില്‍ ചെയ്തിരിക്കുന്നത്, ഖത്തറിലുള്ള ഒരുത്തന്.
അഗ്രൂ ചൂണ്ടിക്കാണിച്ചത് ഗൌരവമായി എടുക്കുക..!
എല്ലാവരേയും ഒന്നു തോണ്ടിയിട്ടുണ്ട് അല്ലെ ? ആര്‍ക്കും ആക്ഷേപം വേണ്ട.നന്നായി.
ഇതാണ് ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാല്‍.ആ ഭാവനയ്ക്ക് മുമ്പില്‍ നമിയ്ക്കുന്നു
superb
പലപല ഫോര്വാര്ഡുകളായി ലഭിച്ചപ്പോ വിശ്വാസ്യതക്കായി തപ്പിയിട്ടാണ് ഇതിന്റെ ഉത്ഭവവും തറവാടും കണ്ട് പിടിച്ചത്. സംഭവം ഉഷാറായി എന്ന് പറഞ്ഞാല്‍ പോര കെങ്കേമമായി.
തകര്‍പ്പന്‍ പോസ്റ്റ്..കാണാന്‍ വൈകിപ്പോയി :)
Kidilan Post
keralam oru mahatbutham thanne....
കിട്ടിയ മെയില്‍ ഫോര്‍വേഡിന്റെ തലക്കെട്ടു് തിരഞ്ഞു് എത്തിയതാണിവിടെ. കിടിലനായിട്ടുണ്ടു്. അഭിനന്ദനങ്ങള്‍.
Ugran Chirichu chirichu mannu kappii
iniyum ithepolulla postukal pratheekshikkunnu
Great ! Thanks for this treat !
Post a Comment