കേരളത്തിലെ സപ്താത്ഭുതങ്ങള്‍/കാര്‍ട്ടൂണ്‍

എസ്.എം.എസ് വോട്ടിംഗിലൂടെ മലയാളികള്‍ തെരഞ്ഞെടുത്ത സപ്താത്ഭുതങ്ങള്‍..
ബാപ്പുഹാജിയുടെ നാലുകെട്ട്
കെട്ടിക്കൊണ്ടു വന്ന നാലു ഭാര്യമാര്‍ക്കും തനിക്കും വേണ്ടി ബാപ്പുഹാജി പണികഴിപ്പിച്ച നാലുകെട്ട്. പേര്‍ഷ്യന്‍ കേരള വാസ്തുവിദ്യകളുടെ സമന്വയം.
കുഞ്ഞിരാമേട്ടന്റെ ടവര്‍ഹൌസ്
ആകെയുള്ള 3 സെന്റ് സ്ഥലം നാലു മൊബൈല്‍കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കി, അവിടെ അവര്‍ സ്ഥാപിച്ച മൊബൈല്‍ ടവറുകളും അവയ്ക്കിടയില്‍ കഞ്ഞിരാമേട്ടന്‍ തനിക്കു താമസിക്കാന്‍ തീര്‍ത്ത ഏറുമാടവും. പരമ്പരാഗത പാര്‍പ്പിടസംസ്കാരവും ആധുനികസാങ്കേതികതയും സമ്മേളിക്കുന്ന ഈ ദൃശ്യം ഈഫല്‍ടവറിനേക്കാള്‍ മനോഹരം

കുമാരന്‍ കോണ്ട്രാക്ടറുടെ മണല്‍പ്പാലം
വെറും 10 ചാക്ക് സിമന്റും വേണ്ടതിന്റെ പത്തിലൊന്നു മാത്രം കമ്പിയും ബാക്കി മുഴുവന്‍ മണലും കൊണ്ട് നിര്‍മ്മിച്ച ഈ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. (പൊളിഞ്ഞുവീഴാത്ത കാലത്തോളം)
ചാത്തങ്കര തറവാട്
പിറന്നു വീഴുന്നവരെല്ലാം ആള്‍ദൈവങ്ങളായി മാറുന്ന തറവാട്. ഈ വീടിന്റെ ഉപഗ്രഹചിത്രങ്ങളില്‍ ഇതിനു ചുറ്റും സവിശേഷമായ ഒരു ‘ഓറ’ ദൃശ്യമാണ്.

കൊട്ടുവടിക്കുന്നിലെ സര്‍പ്പക്കാവ് ആ‍നമയക്കി, മണവാട്ടി തുടങ്ങി ആമസോണ്‍ കാടുകളില്‍ പോലും കാണാത്ത അഞ്ഞൂറില്‍പ്പരം സര്‍പ്പജാതികളുടെ ആവാസകേന്ദ്രം.


ജോണിക്കുട്ടീസ് പാലസ് പാരമ്പര്യത്തിന്റെ പ്രൌഢിയും ആധുനികസൌകര്യങ്ങളും ഒത്തിണക്കി ഗള്‍ഫ്‌കാരന്‍ ജോണിക്കുട്ടി പണികഴിപ്പിച്ച കൊട്ടാരസദൃശ്യമായ വീട്. അഞ്ചു പേര്‍ക്ക് ഒരേ സമയത്ത് കെട്ടിത്തൂങ്ങാന്‍ കഴിയുന്ന, മുറ്റത്തെ മൂവാണ്ടന്‍ മാവാണ് മുഖ്യ ആകര്‍ഷണം. (കടബാധ്യത മൂലം ജോണിക്കുട്ടിയും കുടുംബവും തൂങ്ങി മരിച്ചത് ഈ മാവിന്റെ കൊമ്പത്തായിരുന്നു.)



മാത്തച്ചന്‍ മുതലാളിയുടെ മൂന്നാറിലെ ‘വളരുന്ന‘ ഹോട്ടല്‍
10 വര്‍ഷം മുമ്പ് വെറും 5 സെന്റ് സ്ഥലത്ത് പണിതീര്‍ത്ത ഈ ഹോട്ടല്‍, പ്രദേശത്തെ സവിശേഷമായ കാലാവസ്ഥയില്‍ സ്വയം വികസിച്ച് അപ്പുറത്തെ സര്‍ക്കാര്‍ ഭൂമിയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇതില്‍ മഹാത്ഭുതം ഏതെന്ന് നിങ്ങള്‍ തീരുമാനിക്കുക!

43 comments:

Anonymous said...

Imaginative.

kalakki.

Anonymous said...

സീരിയസ് ആണെന്ന് കരുതി വായിച്ച് വന്നതാ. കിടു.

MMP said...

പ്രകാശം പരത്തുന്ന അത്ഭുതങ്ങള്‍ !!!!!!!!!!!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മൊത്തം കണ്‍ഫ്യൂഷനായി. എന്തോരം അദ്ഭുതങ്ങളാ :)

nandakumar said...

അതു കലക്കി!!!!! ഇതിനിരിക്കട്ടെ ഒരു തൂവല്‍ ;)

Anonymous said...

ഏതിന്‌ മാര്‍ക്കിടും?? എല്ലാം നന്നായിട്ടുണ്ട്....

Anonymous said...

അടിപൊളി, NDTV, ASIANET നടത്തിയതു പോലെ വോട്ടിങ്ങിനുള്ള സംവിധാനവും കൂടി ഫിറ്റ് ചെയ്യാമായിരിന്നു. എന്റെ വോട്ട് ടവര്‍ ഹൗസിനു

കുഞ്ഞന്‍ said...

എല്ലാം കിടു..ഏതിനു മാര്‍ക്കിടണമെന്ന് ശരിക്കും കണ്‍ഫൂഷ്യന്‍..എന്നാലും ആ ജോണിക്കുട്ടി പാലസ്..ഒരു ഗള്‍ഫ് പ്രവാസിയെന്ന നിലയില്‍ എന്നെ സ്വാധീനിക്കുന്നു...

കുഞ്ഞിരാമേട്ടന്റെ ടവര്‍ ഹൌസും നേര്‍ക്കാഴ്ചതന്നെ..

Unknown said...

moovaanden maavinu aaraa chaar paniyoo?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വളരെ നന്നായിട്ടുണ്ട്..
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനൽ , അവർ നടത്തിയ സപ്താത്ഭുത തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച ഉടനെ തന്നെ വന്ന ഈ പോസ്റ്റ് തികച്ചും സന്ദർഭോചിതമായി

നിരക്ഷരൻ said...

കൊള്ളാല്ലോ മാഷേ... :)

Anil said...

Great

ശ്രീ said...

തകര്‍പ്പന്‍!!!

ഇതു ശ്രദ്ധയില്‍ പെടുത്തിയ കുഞ്ഞന്‍ ചേട്ടന് നന്ദി.
:)

പാര്‍ത്ഥന്‍ said...

ഏതിന് മാർക്കിടും. എല്ലാം ഒന്നിനൊന്നു മെച്ചം. റിയാലിറ്റി സ്റ്റൈലിലാണെങ്കിൽ, മക്കളെ !!! കലക്കിട്ടോ.

Appu Adyakshari said...

എല്ലാം ഒന്നിനൊന്നു മെച്ചം..
എന്റമ്മോ ചിരിച്ചു ചിരിച്ചൊരു വഴിക്കായേ.... :-)

ബഷീർ said...

എല്ലാം കൊള്ളാം

ഒരു പ്രവാസി പ്രയാസി ആയതിനാല്‍ (ആ പ്രയാസിയല്ല ) എനിക്കേറ്റവും മഹത്തരമായി തോന്നിയത്‌ ജോണിക്കുട്ടിസ്‌ പാലസ്‌ തന്നെ.

നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക്‌

അഭിനന്ദനങ്ങള്‍

ലേഖാവിജയ് said...

ഈ സപ്താത്ഭുതങ്ങള് ‍കുറേ ചിരിപ്പിച്ചല്ലോ.നല്ല ഭാവന.

Ziya said...

ഹഹഹ...ബലേ ഭേഷ്! എല്ലാം ഒന്നിനൊന്ന് അത്ഭുതാവഹം!

അനില്‍ വേങ്കോട്‌ said...

നന്നായി, തികച്ചും ശക്തമായ അമ്പുകൾ
ആശംസകൾ

thoufi | തൗഫി said...

നല്ല ആശയം;നല്ല ഭാവന
ചിരിപ്പിച്ചു എല്ലാം..

എന്റെ മാര്‍ക്ക് ആ ടവര്‍ ഹൌസിനു തന്നെ

സുല്‍ |Sul said...

സുസൂപ്പര്‍ട്ടാ

-സുല്‍

അഗ്രജന്‍ said...

എന്റെ വോട്ട് മാത്തച്ചന്‍ മുതലാളിയുടെ മൂന്നാറിലെ ‘വളരുന്ന‘ ഹോട്ടലിനു തന്നെ...

‘സംഗതി’ കലക്കി കുട്ടാ... :)

Babu Kalyanam said...

:-))

Zebu Bull::മാണിക്കൻ said...

ഒന്നാന്തരം! എനിക്കുമിഷ്ടം ജോണിക്കുട്ടീടെ കൊട്ടാരം തന്നെ.

അലസ്സൻ said...

സാധാരണയായി ബ്ലോഗ്‌ വായിക്കാറുണ്ടെങ്കിലും കമന്റ്‌ ഇടാൻ മടിക്കുന്ന ഒരു അലസനാണു ഞാൻ. എന്നാൽ ഈ കാർട്ടൂണിനൊരു കമന്റിടാതെ പോകാൻ പറ്റുന്നില്ല. മിതമായ ഭാഷയിൽ പറഞ്ഞാൽ" സൂപ്പർബ്ബ്‌". എന്റെ വോട്ട്‌ എല്ലാവർക്കും ഓരോന്ന്. ഏതാണു കൂടുതൽ മെച്ചമെന്നു തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. ചക്കരയുടെ അകത്തിനാണോ പുറത്തിനാണോ കൂടുതൽ മധുരമെന്നു തെരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്തു പറയും? സന്ദർഭത്തിനൊത്ത വര.പ്രകാശിനു അഭിനന്ദനങ്ങൾ !

Sreejesh said...

kidu

എം.എസ്.പ്രകാശ് said...

നന്ദി....എല്ലാവര്‍ക്കും......

Vadakkoot said...

വളരുന്ന ഹോട്ടലും ചാത്തങ്കര തറവാടും ഒപ്പത്തിനൊപ്പം...

ഞാനിത് വരെ കണ്ടിട്ടുള്ള കാര്‍ട്ടൂണുകളില്‍ ഏറ്റവും കിടിലന്‍ എന്ന് പറഞ്ഞാലും അധികമാവില്ല. എനിക്ക് മെയിലില്‍ ഫോര്‍വേഡ് കിട്ടിയതാണ് - ഏതെങ്കിലും ബ്ലോഗിന്റെ പ്രിന്റ് സ്ക്രീന്‍ ആകുമെന്ന് തോന്നിയതിനാല്‍ ടൈറ്റില്‍ വച്ച് സെര്‍ച്ച് ചെയ്ത് എത്തിയതാണിവിടെ...

ഞാന്‍ വരിക്കാരനായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

shehin said...

super..........................................

വെളിച്ചപ്പാട് said...

:)

മുസ്തഫ|musthapha said...

താങ്കളുടെ ഈ കാറ്ട്ടൂണ് ഈമെയില് ഫോറ്വേഡായി കിടന്ന് കറങ്ങുന്നുണ്ട്, അതും www.malayalamfun.com എന്ന stamp സഹിതം!

kichu / കിച്ചു said...

സൂപ്പര്‍..

കുഞ്ഞന്‍ said...

എനിക്കും കിട്ടി ഈ പോസ്റ്റ്ന്റെ ഒരു മെയില്‍, അതില്‍ അയച്ചയാള്‍ അയാളുടെ സൃഷ്ടിപോലെയാണ് മെയില്‍ ചെയ്തിരിക്കുന്നത്, ഖത്തറിലുള്ള ഒരുത്തന്‍.

അഗ്രൂ ചൂണ്ടിക്കാണിച്ചത് ഗൌരവമായി എടുക്കുക..!

മുസാഫിര്‍ said...

എല്ലാ‍വരേയും ഒന്നു തോണ്ടിയിട്ടുണ്ട് അല്ലെ ? ആര്‍ക്കും ആക്ഷേപം വേണ്ട.നന്നായി.

ദീപക് രാജ്|Deepak Raj said...

ഇതാണ് ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞാല്‍.ആ ഭാവനയ്ക്ക് മുമ്പില്‍ നമിയ്ക്കുന്നു

Unknown said...

superb

കുറുമാന്‍ said...

പലപല ഫോര്‍വാര്‍ഡുകളായി ലഭിച്ചപ്പോ വിശ്വാസ്യതക്കായി തപ്പിയിട്ടാണ് ഇതിന്റെ ഉത്ഭവവും തറവാടും കണ്ട് പിടിച്ചത്. സംഭവം ഉഷാറായി എന്ന് പറഞ്ഞാല്‍ പോര കെങ്കേമമായി.

ഗുപ്തന്‍ said...

തകര്‍പ്പന്‍ പോസ്റ്റ്..കാണാന്‍ വൈകിപ്പോയി :)

അനാഗതശ്മശ്രു said...

Kidilan Post

Anonymous said...

keralam oru mahatbutham thanne....

absolute_void(); said...

കിട്ടിയ മെയില്‍ ഫോര്‍വേഡിന്റെ തലക്കെട്ടു് തിരഞ്ഞു് എത്തിയതാണിവിടെ. കിടിലനായിട്ടുണ്ടു്. അഭിനന്ദനങ്ങള്‍.

PAACHU.... said...

Ugran Chirichu chirichu mannu kappii


iniyum ithepolulla postukal pratheekshikkunnu

Suraj said...

Great ! Thanks for this treat !

Post a Comment